Friday, March 5, 2010

നിരാശാജനകമായ കുറ്റസമ്മതം

ഹരി പുരണ്ട ഡർബാറുകളിൽ
ഗസലുകളുടെ സ്വരധാരകൾ
പതഞ്ഞു പൊന്തുമ്പോൾ
എനിക്കുകാണാം,
വെളിച്ചം തെളിച്ചുകൊണ്ടൊരു മാലാഖ..

ഓ... ദൈവമേ..,
ഞാൻ തളർന്നുപോകുന്നു...
എന്റെ ഭവനം വിട്ടു നീ പോകുക,
ദയാപരമായതെല്ലാം
നിന്റേതുമാത്രമാണ്.........

എന്റെ ഏകാന്തതയിൽ,
എന്റെ ഇരുട്ടിൽ
എനിക്കൊരു സ്വർഗ്ഗമുണ്ട്‌..
എനിക്കറിയാം...,
എന്റെ ഭവനത്തിന്
പരാജയപ്പെട്ട
തടവുകാരന്റെ മുഖമാണ്....

ഇരുട്ടുപരക്കുമ്പോൾ മടുപ്പറിയാത്ത
മൃഗതുല്യമായ കാമത്തിന്റെ
സ്നിഗ്ധതകളിലേയ്ക്ക്‌
എനിക്ക്‌ കൊമ്പുകോർക്കണം....
പലരുടേയും നെഞ്ചിലിഴഞ്ഞ
നേർത്ത വിരലുകൾ
മടുപ്പറിയാതെ വീണ്ടും വീണ്ടും
എന്നിൽ........
ഓ..... നിശാചരി, എനിക്കൊരു പെഗ്ഗ് കൂടി
പകർന്നു തരൂ.......

അത്താഴത്തിന് കമനീയമായ-
ലങ്കരിക്കപ്പെട്ട ഒരു മനുഷ്യഹൃദയം
ഉറപ്പായും നമുക്കാഗ്രഹിക്കാം..
ഏറ്റവും വിലകുറഞ്ഞതും,
ഏറ്റവും സ്വാദിഷ്ടവും
ഇതല്ലാതെ മറ്റൊന്നുമല്ല...
എത്രയെളുപ്പമാണ് ഒരു ഹൃദയം
കൈപ്പിടിയിലാകുന്നത്‌......
പുറമേ ചോരയുടെ ഗന്ധമുണ്ടെങ്കിൽ
സുഗന്ധദ്രവ്യങ്ങളിൽ ശരീരം പൂഴ്ത്തിവയ്ക്കാം...
അമർന്നുപോകുന്ന നിലവിളിയും പിടച്ചിലും
ഒരു തീവണ്ടിയൊച്ചയിൽ ഒളിച്ചുവയ്ക്കാം..
ഒടുവിൽ, എല്ലാം....എല്ലാമൊരു
ഗസൽ അവസാനിക്കുന്നപോലെ......

ഓ.... നിശാചരി, എനിക്കുറക്കം വരുന്നു,
എന്റെ അവസാന പെഗ്ഗ് കൂടി
പകർന്നു തരൂ.......

12 comments:

റ്റോംസ് കോനുമഠം said...

ഓ.... നിശാചരി, എനിക്കുറക്കം വരുന്നു,
എന്റെ അവസാന പെഗ്ഗ് കൂടി
പകർന്നു തരൂ.

അനൂപ്‌ കോതനല്ലൂര്‍ said...

ഒടുവിൽ, എല്ലാം....എല്ലാമൊരു
ഗസൽ അവസാനിക്കുന്നപോലെ......

മാണിക്യം said...


എത്രയെളുപ്പമാണ് ഒരു ഹൃദയം
കൈപ്പിടിയിലാകുന്നത്‌....

ഇതു പോലെയുള്ള കവിത കൊണ്ട് പ്രത്യേകിച്ചും :)

സോണ ജി said...

panikkaretta....
:)

jayarajmurukkumpuzha said...

nannaayi...... aashamsakal...........

Deepa Bijo Alexander said...

"അത്താഴത്തിന് കമനീയമായ-
ലങ്കരിക്കപ്പെട്ട ഒരു മനുഷ്യഹൃദയം
ഉറപ്പായും നമുക്കാഗ്രഹിക്കാം..
ഏറ്റവും വിലകുറഞ്ഞതും,
ഏറ്റവും സ്വാദിഷ്ടവും
ഇതല്ലാതെ മറ്റൊന്നുമല്ല..."

ഹും....നല്ല വരികൾ....

Ranjith chemmad said...

കൊള്ളാം പണിക്കരേ....

അമീന്‍ വി സി said...

നല്ല വരികൾ....

ശ്രദ്ധേയന്‍ | shradheyan said...

മുമ്പ് ആരോ പറഞ്ഞത് പോലെ ഒരു ഗസലിന്റെ സുഖം!

ഒരു കുറ്റം പറയാന്‍ വേണ്ടി പറഞ്ഞാല്‍, 'പരാജയപ്പെട്ട തടവുകാരനില്‍' തടവുകാരന്‍ പോരെ എന്നൊരു ശങ്ക. അവന്‍ ഏതായാലും പരാജിതനാനല്ലോ..? അല്ലേ.. ആണോ..? ആ!! :))

Jishad Cronic™ said...

കൊള്ളാം ... ആശംസകൾ

എന്‍.ബി.സുരേഷ് said...

അരുത് വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ ചുന കുടിച്ചെന്റെ
ധൂര്‍ത്ത കൌമാരവും ജലഗിഥാറിന്റെ ലൈലാഗഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാതെരുവുകള്‍

സുനിൽ പണിക്കർ said...

റ്റോംസ്, അനൂപ്, മാണിക്യം, സോണ, ജയരാജ്, ദീപാ, രഞ്ജിത്ത്‌, അമീൻ, ശ്രദ്ധേയൻ, ജിഷാദ്, സുരേഷ്...
ഏവർക്കും നന്ദി.